ഐ.എസ്.എല്‍: ചെന്നൈയിനെ 3-1 ന് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ്‌

0
50

ഗുവഹാട്ടി: ഐ.എസ്.എല്ലില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ 3-1 ന് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകത്തിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം.ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താമെന്ന ചെന്നൈയിന്റെ മോഹം അവസാനിച്ചു.

മണിപ്പൂര്‍ താരം സീമിലൈന്റെ ഹാട്രിക് ഗോളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് വിജയം കുറിച്ചത്. 42,46,68 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 80-ാം മിനിറ്റില്‍ ചെന്നൈയ്ക്കായി അനിരുദ്ധ് താപ്പ ആശ്വാസ ഗോള്‍ നേടിയത്.