ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ ഇന്നിറങ്ങും

0
46

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഇന്നിറങ്ങും. ബോസ്‌നിയന്‍ താരം ദമിര്‍ സുംഹറിനെയാണ് നദാല്‍ നേരിടുക. കടുത്ത ചൂടിനെ അതിജീവിച്ചാണ് താരങ്ങള്‍ കളത്തിലിറങ്ങുന്നത്. ഇന്ന് നടന്ന മല്‍സരങ്ങളില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ഡിമിത്രോവ് 6-3, 4-6, 6-4, 6-4ന് റഷ്യന്‍ താരം ആന്ദ്രേ റുബ്ലെവിനെ തകര്‍ത്തു. സ്പാനിഷ് താരം പാബ്ലോ കരീനോ ബസ്റ്റ 7-6, 4-6, 7-5, 7-5ന് ജില്‍സ് മുള്ളറിനെ കീഴടക്കി. ഹിസന്‍സെ എരിനെ യില്‍ നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയസ് സെപ്പി 6-3, 7-6, 6-7, 6-7, 9-7ന് ക്രൊയേഷ്യന്‍ താരം ഇവോ കര്‍ലോവികിനെ തോല്‍പ്പിച്ചു.

വനിതാ വിഭാഗത്തില്‍, വിമന്‍സ് ടെന്നിസ് അസോസിയേഷന്റെ ലോക ഏഴാം നമ്പര്‍ താരം ജെലിനാ ഒസ്താപെങ്കോ അനെറ്റ് കോന്‍താവെയ്റ്റിനെ ഇന്ന് നേരിടും. മുന്‍ ലോക മൂന്നാം നമ്പര്‍ താരം എലിനാ സ്വിറ്റൊലിന സ്വന്തം നാട്ടുകാരിയായ മാര്‍ത്ത കൊസ്റ്റിയുക്കിനെ 6-2, 6-2 തകര്‍ത്തു. ക്രൊയേഷ്യന്‍ താരം പെട്രാ മാര്‍ടിക് തായ്‌ലന്റിന്റെ ലുക്‌സിക കുംഖും നെ കീഴടക്കി. സ്‌കോര്‍ 6-3, 3-6, 7-5. മാര്‍ഗരറ്റ് കോര്‍ട്ട് എരിനെയില്‍ നടന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കന്‍ താരം ഡെനിസ അലര്‍ത്തോവ പോളണ്ടിന്റെ മാഗ്ഡ ലിനെറ്റിനെ 6-1, 6-4ന് തോല്‍പ്പിച്ചു. സ്ലൊവാക്കിയന്‍ താരം മഗ്ദലിന റൈബെറിക്കോവ ഉക്രൈന്‍ താരം കാത്തറിന ബൊന്‍ദാരെങ്കോയെ കീഴടക്കി. സ്‌കോര്‍ 7-5, 3-6, 6-1. മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയന്‍ താരം എലിസ് മെര്‍തെന്‍സ് 7-5, 6-4ന് ഫ്രാന്‍സിന്റെ അലിസ് കോര്‍നെറ്റിനെ തകര്‍ത്തു.