കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

0
109

കണ്ണൂര്‍: പേരാവൂര്‍ കാക്കയങ്ങാട് എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കണ്ണവം സ്വദേശിയും കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായി ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്.

ബൈക്കില്‍ വന്ന ശ്യാമിനെ പിന്തുടര്‍ന്നു കാറിലെത്തിയ മുഖംമൂടി സംഘം തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപത്തുവച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ വരാന്തയില്‍ വെട്ടി വീഴ്ത്തി. വെട്ടേറ്റ ശ്യാമിനെ തലശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.