കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്‌: രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു

0
32

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിവെയ്പ്‌.
ഇന്ന് രാവിലെ നടന്ന വെടിവെയ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കന്നുകാലികള്‍ കൊല്ലപ്പെട്ടതായും ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പാക് വെടിവെയ്പില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളും 17 വയസുകാരിയും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തി രേഖയും ലംഘിച്ചതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ്മ വ്യക്തമാക്കി. അതിര്‍ത്തിയിലുണ്ടാകുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണ്. കൂടുതല്‍ ശക്തിയോടെ പ്രതികരിക്കാനും ഒരു പാഠം പഠിപ്പിക്കാനും കമാന്‍ഡോകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.