കാശ്മീരില്‍ പാക് വെടിവെയ്പില്‍ മലയാളി സൈനികന് വീരമൃത്യു

0
61

ശ്രീനഗര്‍: കാശ്മീരില്‍ പാക് വെടിവെയ്പില്‍ മലയാളിയായ ബി.എസ്.എഫ് ജാവന് ഉള്‍പ്പടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ബി.എസ്.എഫ് ലാന്‍സ് നായിക് സാം എബ്രഹാം(35), ഹെഡ് കോണ്‍സറ്റബിള്‍ ജഗ്പാല്‍ സിങ്ങ് എന്നിവരാണ് ആണ് മരിച്ചത്. ഇവര്‍ക്ക് പുറമെ രണ്ടുപേര്‍ക്കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ജമ്മു, സംബ, ഖത്തൂര ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം രാവിലെ 6 മുതലാണ് ഷെല്ലാക്രമണവും വെടിവെയ്പും ആരംഭിച്ചത്. നാലു മണിക്കൂറോളം വെടിവെയ്പ്‌ തുടര്‍ന്നു.

മാവേലിക്കര പുന്നമൂട് സ്വദേശിയാണ് വീരമൃത്യു വരിച്ച സാം എബ്രഹാം.