കാസര്‍ക്കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0
51

കാസര്‍ക്കോട്: പെരിയ ചെക്കിപ്പളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്ലാരംപതി റോഡിന് സമീപം താമസിക്കുന്ന സുബൈദ (60) ആണ് കൊല്ലുപ്പെട്ടത്. വീടിനകത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. ബുധനാഴ്ച വൈകീട്ടാണ് അയല്‍പക്കക്കാര്‍ സുബൈദയെ അവസാനമായി കണ്ടത്. പിന്നീട് ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതോടെയാണ് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.