ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു

0
77

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിനിടയില്‍ ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത എഡ്വേര്‍ഡ് ആന്‍ഡേഴ്‌സനെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ ആന്‍ഡേഴ്‌സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടേറിയേറ്റിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായതെന്ന് ആന്‍ഡേഴ്‌സന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. തടയാന്‍ ചെന്ന തങ്ങളെ തള്ളിമാറ്റിയ ശേഷമായിരുന്നു ആക്രമണം എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയ രമേശ് ചെന്നിത്തലയെ ആര്‍ഡേഴ്‌സണ്‍ വിമര്‍ശിച്ചത്. ആഭ്യന്തര മന്ത്രിയായിരിക്കെ ചെന്നിത്തല ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.