തൊഗാഡിയയ്‌ക്കെതിരെയുള്ള കേസ് രാജസ്ഥാന്‍ പൊലീസ് പിന്‍വലിക്കുന്നു

0
62

ജയ്പൂര്‍: നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയതിന് വി.എച്ച്.പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ രാജസ്ഥാന്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നു. കേസ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

പതിനഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയെന്നാണ് കേസ്.

കേസില്‍ അറസ്റ്റുവാറണ്ടുമായി രാജസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം അലഹബാദില്‍ എത്തിയെങ്കിലും പിടികൊടുക്കാതെ തൊഗാഡിയ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകള്‍ ചേര്‍ന്ന് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ശ്രമം നടത്തുന്നുവെന്നാരോപണവുമായി തൊഗാഡിയ രംഗത്തുവന്നത്. ഇതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ രാജസ്ഥാന്‍ പൊലീസ് തീരുമാനിച്ചത്.