തോല്‍വിയറിയാതെ ഒമ്പത് കളികള്‍: ഫിഫ റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ

0
57

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ ടീം.        13 പോയിന്റ്‌ കൂടി കൂട്ടിച്ചേര്‍ത്ത് 102ാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. 333 പോയിന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനുള്ളത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ 14-ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 34-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ലോക ചാമ്പ്യന്മാരായ ജര്‍മനി ഒന്നാം സ്ഥാനത്തും ബ്രസീല്‍ രണ്ടാം സ്ഥാനത്തും പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തും തുടരുകയാണ്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ല.

തോല്‍വിയറിയാതെ ഒമ്പത് കളികളാണ് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏഴ് ജയവും രണ്ട് സമനിലയുമുണ്ട്. 2019ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതും ഇന്ത്യക്ക് തുണയായി.