ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യം; ഇന്ത്യ ഇടപെടേണ്ടന്ന് ചൈന

0
61

ബെയ്ജിങ്: ദോക് ലാമിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ന്യായികരിച്ച് ചൈന. ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണ്. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു. ഇന്ത്യയ്ക്കുള്ള പരോക്ഷ മറുപടിയായിരുന്നു ലൂവിന്റെ പ്രസ്താവന.

ദോക് ലാമില്‍ സെനികര്‍ക്ക് വേണ്ടിയുള്ള നിയമാനുസൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രദേശത്ത് താമസിക്കുന്നവരുടെ പുരോഗതിക്കു വേണ്ടി കൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ എന്തിനാണ് ആശങ്കപ്പെടുന്നത്. ഇത് ചൈനയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടാറില്ലെന്നും ആ മര്യാദ തിരിച്ചും കാണിക്കണമെന്നും ലൂ കാങ് പറഞ്ഞു.

ദോക് ലാമില്‍ ചൈന വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടാണ് ലൂ കാങിന്റെ പ്രതികരണം.