നത്തോലി വറുത്തത്

0
78

നത്തോലി വറുത്തത്

ആവശ്യമുള്ള സാധനങ്ങള്‍

നത്തോലി – അര കിലോ
മുളക് പൊടി – 2 ടീസ്പൂണ്‍
മല്ലിപൊടി – 1/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
ഉലുവ പൊടി – 3 നുള്ള്
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂണ്‍
നാരങ്ങ നീര് -1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്
കറിവേപ്പില – 2 തണ്ട്

നത്തോലി ഒഴികെ ബാക്കി എല്ലാ ചേരുവകളും പേസ്റ്റ് ആക്കി നത്തോലിയില്‍ നന്നായി പുരട്ടി 20 മിനുട്ട് മാറ്റി വക്കുക. പാനില്‍ എണ്ണ ചൂടാക്കി നത്തോലി ഇട്ട് മൂപ്പിച് മൊരിച്ച് വറുത്ത് കോരുക. കറിവേപ്പിലയും കൂടെ ഇട്ട് വറുക്കുക. വറുത്തെടുത്ത നെത്തോലിക്ക് മുകളില്‍ കുറച്ച് സവാളയും ചേര്‍ത്ത് വിളമ്പാം.