നിരവധി പുതിയ ഫീച്ചറുകളുമായി ആന്‍ഡ്രോയിഡ് ഓറിയോ

0
46


നിരവധി പുതിയ ഫീച്ചറുകളുമായി ആന്‍ഡ്രോയിഡ് ഓറിയോ. ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ.

ആന്‍ഡ്രോയിഡ് ഓറിയോയില്‍ ആന്‍ഡ്രോയിഡ് വേരിഫൈഡ് ബൂട്ട് 2.0 ഉളളതിനാല്‍ വളരെ സുരക്ഷിതമാണ്. ഇത് മാല്‍വയറുകളില്‍ നിന്നും ഫോണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഈ സവിശേഷത ഡിവൈസിന്റെ ബൂട്ടിങ്ങിനെ തടയുന്നു.

ഐക്കണ്‍ സ്പേസ്, നോട്ടിഫിക്കേഷന്‍ നോട്ട്സ്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളും നല്‍കുന്നു.

പൊതു വൈഫൈയിലേക്ക് മൊബൈല്‍ കണക്‌ട് ചെയ്യുന്നത് എല്ലായിപ്പോഴും അപകടസാധ്യതയുളളതാണ്. എന്നാല്‍ ഈ സവിശേഷത പ്രോജക്‌ട് ഫൈ, നെക്സസ്, പിക്സല്‍ എന്നീ ഉപകരണങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. എല്ലാ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഡിവൈസുകളിലും ഭാവിയില്‍ ഈ അപ്ഡേറ്റ് ഗൂഗിള്‍ അവതരിപ്പിക്കും.