ബാഹുബലി 2 വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു

0
55

എസ്എസ്.രാജമൗലി ഒരുക്കിയ ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’ ഇനി മുതൽ ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനവിഷയമാകുന്നു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഡിഎന്‍എയാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

സമകാലിക സിനിമാ വ്യവസായം എന്ന ഇലെക്ടീവ് വിഷയമായാണ് ബാഹുബലി പഠനമുറികളിൽ എത്തുന്നത്. ഐഐഎമ്മിലെ അധ്യാപകനായ ഭരതന്‍ കന്തസ്വാമിയാണ് വിഷയം അവതരിപ്പിക്കുന്നത്.

പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകള്‍ കൂടാതെ റഷ്യന്‍ ഭാഷയിലും ജാപ്പനീസ് ഭാഷയിലും ബാഹുബലി ഒരുങ്ങിയിട്ടുണ്ട്.

2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11-ാം സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്.

2017ല്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘ ബാഹുബലി-2’. തന്നെയായിരുന്നു.

എല്ലാഭാഷകളിലുമായി 1700 കോടിയലധികമാണ് ചിത്രത്തിന്റെ ഇതുവരെയുള്ള മുഴുവന്‍ കളക്ഷന്‍.