ബിസിനസ് ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ‘വാട്‌സാപ് ഫോര്‍ ബിസിനസ്’ രംഗത്ത്‌

0
56

ന്യൂയോര്‍ക്ക്: ബിസിനസ് സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പരീക്ഷത്തിനൊരുങ്ങി വാട്‌സാപ്. ‘വാട്‌സാപ് ഫോര്‍ ബിസിനസ്’ എന്ന ആപ്ലിക്കേഷനാണ് ബിസിനസ് ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് രംഗത്തിരക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമായിരിക്കും പ്രാരംഭ ഘട്ടത്തില്‍ ആപ് ലഭ്യമാക്കുക. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്ന ആപ്പില്‍ കമ്പനികള്‍ക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്.

‘യൂസര്‍ ചാറ്റ്’ രൂപത്തില്‍ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇ-മെയില്‍ അഥവാ സ്റ്റോര്‍ മേല്‍വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ആപ്ലിക്കേഷന്‍ സഹായിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും അടുത്തുതന്നെ വാട്‌സാപ് ഫോര്‍ ബിസിനസ് ആപ് ലഭിക്കുമെന്നാണ് സൂചന. സെപ്റ്റംബറില്‍ വാട്‌സാപ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയില്‍ ബുക് മൈ ഷോ തുടങ്ങി ഇന്ത്യയില്‍ പ്രശസ്തമായ ബുക്കിങ് സൈറ്റുകളും പങ്കാളികളായിരുന്നു.