സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെ: ജേക്കബ് തോമസ്

0
60

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമുണ്ടായതിന് പിന്നാലെ ഫെയ്സ് ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പാഠം അഞ്ച് സത്യത്തിന്റെ കണക്ക് എന്നാണ് തലക്കെട്ട്.

പാറ്റൂര്‍ കേസില്‍ ഇന്ന് ജേക്കബ് തോമസിനു നേര്‍ക്ക് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് ഉണ്ടായത്. ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നത് ഊഹാപോഹങ്ങളാണെന്ന് കോടതി പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ പാറ്റൂര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം.

പാഠം – 5
സത്യത്തിന്റെ കണക്ക്

പൈപ്പിട്ട് മൂടിയ സത്യം – 30 സെന്റ്
പൈപ്പിന് മുകളില്‍ പണിതത് – 15 നില
സെന്റിനു വില – 30 ലക്ഷം
ആകെ മതിപ്പു വില – 900 ലക്ഷം
സത്യസന്ധര്‍ – 5

സത്യത്തിന്റെ മുഖം
സ്വീവേജ് പൈപ്പു പോലെ