സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയിലർ എത്തി

0
61

സ്ട്രീറ്റ് ലൈറ്റ്സിന്റെ ട്രെയിലർ എത്തി. മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്‌. ചിത്രം ഒരു ആക്‌​ഷൻ ത്രില്ലറാണ്.

മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ലിജിമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയ് മാത്യു, നീന കുറുപ്പ്, സുധി കോപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമ തമിഴിലേക്കെത്തുമ്പോള്‍ ഈ കഥാപാത്രങ്ങളായി തമിഴില്‍ നിന്നുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.

സിനിമയ്ക്ക് കഥ ഒരുക്കുന്നത് ഫവാസ് മുഹമ്മദ് എന്ന നവാഗത എഴുത്തുകാരനാണ്. ഒപ്പം ആദര്‍ശ്‌ അബ്രഹാമാണ്‌ പാട്ടുകള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത്. മൂവരും ആദ്യമായി സിനിമ ചെയ്യുന്നു എന്ന പ്രത്യേകതയും സ്ട്രീറ്റ്‌ലൈറ്റ്‌സിനുണ്ട്.

പ്ലേ ഹൗസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനാവുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സ് കേരളത്തില്‍ വലിയ പ്രധാന്യത്തോടെയാണ് വരുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മിച്ചിരിക്കുന്ന സിനിമ മൊഴി മാറ്റി തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ് ഈ ജനുവരി 26ന് തീയറ്ററുകളിലെത്തും.

Street Lights Official Trailer

Here is Official Trailer of Street Lights Directed By Shamdat Sain , Produced By Playhouse Release Hitting Screen On January 26 , 2018

Posted by Mammootty on 17 ಜನವರಿ 2018