സൗദിയില്‍ വേതനത്തിലെ വിവേചനം നിരീക്ഷിക്കാന്‍ നിര്‍ദേശം

0
48

റിയാദ്: സൗദിയില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വേതനത്തിലെ വിവേചനം നീരിക്ഷിക്കണമെന്നാവശ്യവുമായി ഷൂറ കൗണ്‍സില്‍. വനിത അംഗങ്ങളാണ് ആവശ്യം ഉന്നയിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളുടെ വേതനം സംബന്ധിച്ച് തൊഴില്‍ സാമുഹിക വികസന മന്ത്രാലയം മേല്‍നോട്ടം വഹിക്കണമെന്നും അംഗങ്ങള്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.

ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറവ് വേതനമാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. സ്ത്രീകളുടെ തൊഴിലും പ്രതിഫലവും സംബന്ധിച്ച് ശൂറ കൗണ്‍സില്‍ ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ തൊഴില്‍ മന്ത്രാലയം ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൗണ്‍സില്‍ അംഗങ്ങളായ ഡോ. മദീ അല്‍ ഖലഫ്, ഡോ. ലതീഫ അശാലന്‍ എന്നിവര്‍ പറഞ്ഞു.