അണ്ടർ-19 ലോകകപ്പ്: ക്വാർട്ടർ ഫൈനൽ ലൈനപ്പായി

0
48

വെല്ലിംഗ്ടണ്‍: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചത്. ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലുള്ള ടീം ഇന്ത്യയ്ക്ക് ക്വാർട്ടറിൽ എതിരാളികൾ ദുർബലരായ ബംഗ്ലാദേശാണ്. ഇംഗ്ലണ്ടിന് കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ

പ്രാഥമിക ഘട്ടത്തിൽ മൂന്ന് മത്സരവും ജയിച്ച് എത്തുന്ന ന്യൂസിലൻഡിന് എതിരാളികൾ. ലോകകപ്പിലെ അദ്ഭുതമായ അഫ്ഗാനിസ്ഥാനാണ്. ശ്രീലങ്കയെയും പാക്കിസ്ഥാനെയും തകർത്താണ് അഫ്ഗാൻ ക്വാർട്ടറിലേക്ക് എത്തിയത്. മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.