അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി: ബജറ്റ് സെനറ്റില്‍ പാസായില്ല

0
51

വാഷിങ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തിനായുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. പ്രതിസന്ധിയുണ്ടാകുന്നത് 5 വര്‍ഷത്തിനിടെ രണ്ടാം തവണയാണ്. ധനകാര്യബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും. സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പു പരാജയപ്പെട്ടു. ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണു ബില്‍ പാസാകാതിരുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു വോട്ടെടുപ്പ്.

ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം, അഞ്ചു ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്ക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.