അറിയാമോ നോനിയുടെ ഗുണങ്ങള്‍

0
1898

നോനി എന്ന് വിളിക്കുന്ന അപൂര്‍വ്വമായ പഴം. ഗുണങ്ങളേറെയുള്ള പഴവര്‍ഗത്തില്‍പെടുന്ന ഒന്നാണ് നോനി. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്.

തീരപ്രദേശം, സമുദ്രനിരപ്പിലുള്ള സ്ഥലം, 1300 അടി വരെ ഉയരമുള്ള വനപ്രദേശം, ലാവപ്രവാഹമുണ്ടായ സ്ഥലം എന്നിവിടങ്ങളിലാണ് ഈ നിത്യവസന്തച്ചെടി വളരുന്നത്. വളരുമ്പോൾ പച്ചനിറമുള്ള നോനിയുടെ കായ മഞ്ഞനിറമായിത്തീരുകയും മൂക്കുമ്പോൾ വെളുത്ത് ചെടിയിൽ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.

വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നു. ചവർപ്പു രുചിയും കടുത്ത മണവും ഉള്ള ഇതിന്റെ ഫലം ക്ഷാമകാലത്തെ ഭക്ഷണമായി ഉപയോഗിക്കുന്നു.

പസഫികിലെ ചില ദ്വീപുകളിൽ പാകം ചെയ്തും അല്ലാതെയുമുള്ള പ്രധാന ധാന്യമായും ഇതു ഉപയോഗത്തിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യക്കാരും ആസ്ട്രേലിയൻ ആദിമനിവാസികളും പാകം ചെയ്യാതെ ഉപ്പ് ചേർത്തും കറികളിൽ വേവിച്ചും കഴിക്കാറുണ്ട്. ഫലവിത്തുകൾ വറുത്ത് ഭക്ഷിക്കാവുന്നതാണ്.

ഇതിന്റെ പഴസത്തിൽ ബ്രോമിലിൻ എന്ന രാസഘടകം അടങ്ങിയിരിക്കുന്നു. കൂടാതെ ഹെനിൻകെ സിറോനിൻ അന്ന ആൽക്കലോയിഡും പ്രോസിനോറിൻ, ബീറ്റാകരോട്ടിൻ, ലിനോനിക് ആസിഡ്, ബീറ്റാ സിറ്റോസ്റ്റിറോൾ, ജീവകം സി എന്നിവയും അടങ്ങിയിരിക്കുന്നു.

നോനിയുടെ വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധ ഗുണങ്ങളുള്ളവയാണ്. കാൻസറിനെ പ്രതിരോധിക്കാനും കൊളസ്ട്രോൾ കുറക്കാനും പുകവലി മൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും. ബാക്ടീരിയ, വൈറസ്, കുമിൾ, ക്യാൻസർ, പ്രമേഹം, അലർജി, നേത്ര രോഗങ്ങൾ, മസ്തിഷ്ക രോഗങ്ങൾ, വൃക്കരോഗം, ഹൃദ് രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, കൊളസ്ട്രോൾ, തൈറോയിഡ് രോഗങ്ങൾ, സൊറിയാസിസ്, രക്താദി സമ്മർദ്ദം, ആസ്മ, തളർച്ച, വിളർച്ച, അപസ്മാരം, അസ്ഥിരോഗങ്ങൾ, കരൾ രോഗങ്ങൾ, ക്ഷയം , ട്യൂമറുകൾ, ത്വക്ക് രോഗങ്ങൾ, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങൾ , ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ട്.

പനി മാറുന്നതിന് ഇത് ഉപയോഗിക്കുന്നു. ഇലച്ചാറു പിഴിഞ്ഞ് പുരട്ടുന്നതോടെ വേദനകൾക്ക് കുറവു വരും. അൾസറിനെ പ്രതിരോധിക്കാനുള്ള കഴിവിന് പുറമെ തൊണ്ടവേദന, മോണവീക്കം, ക്രമരഹിതമായ ആർത്തവം, വയറിളക്കം, മഞ്ഞപ്പിത്തം, മലേറിയ, മൂത്രക്കടച്ചിൽ, പ്രമേഹം, കരൾരോഗങ്ങൾ, ചുമ, തൊലിപ്പുറത്തെപാട്, ആസ്മ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം തുടങ്ങിയവക്കെല്ലാം പ്രതിവിധിയാണ് നോനി.

ഈ ചെടിയുടെ ഇല, കായ്, വേര്, തണ്ട് എന്നിവയെല്ലാം തന്നെ വളരെ ഔഷധഗുണമുള്ളതാണ്. വളരെ രൂക്ഷ ഗന്ധമാണ് ഈ ചെടിയുടെത്. ആയുർ വേദവൈദ്യന്മാർ ഈ ചെടിയുടെ പഴം പാകമാകുന്നതിനു മുന്നേ പറിച്ച് ഉണക്കിയശേഷം ഇടിച്ചു ചതച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം അതിന്റെ നീര് തുണിയിൽ അരിച്ചെടുത്ത് രസായനം ആക്കുന്നു.

വായ്പുണ്ണ്‍ രോഗത്തിന് ഇതിന്റെ ഗുളിക വളരെ നല്ലതാണ്. അൾസർ, സന്ധിവാതം, പ്രമേഹം, കാൻസർ, വേദന സംഹാരി എന്നിവയ്ക്കെല്ലാം നോനി ചെടിയിൽ നിന്ന്‍ മരുന്ന്‍ നിർമ്മിക്കുന്നു.

നോനിയുടെ രൂക്ഷമായ ദുർഗന്ധമായിരുന്നു അതിന്റെ ഉപയോഗത്തെ ഇത്രയും കാലം തടഞ്ഞു നിർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നോനി വ്യവസായികാടിസ്ഥാനത്തിൽ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്.