ആട് 2 വില്‍ നിന്ന് ഒഴിവാക്കിയ രണ്ടാമത്തെ രംഗവും പുറത്തുവിട്ടു

0
103

ജയസൂര്യയുടെ ആട് 2 വില്‍ നിന്ന് ഒഴിവാക്കിയ രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തു വിട്ടു. കഞ്ചാവ് സോമനും ബാറ്ററി സൈമണും ഉള്ള രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഷാജി പാപ്പന്‍ ഉള്‍പ്പെട്ട രംഗമായിരുന്നു ആദ്യം ഇറക്കിയ സീനില്‍ ഉണ്ടായിരുന്നത്.

സുധി കൊപ്പ അവതരിപ്പിച്ച കഞ്ചാവ് സോമനും ബിജുക്കുട്ടന്റെ ബാറ്ററി സൈമണും ജീപ്പില്‍ പോകുമ്പോള്‍ ഉള്ള രസകരമായ സംഭാഷണമാണ് വീഡിയോയുടെ ഉള്ളടക്കം. 21 സെക്കന്റുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോ പുറത്തുവിട്ട് അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആട് 2.

തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല. തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗമിറക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടിരിക്കും. തീയറ്ററിൽ പണം വാരിയില്ലെങ്കിലും വലിയ സ്വീകാര്യതയാണ് പിന്നീട് ‘ആട് ഒരു ഭീകരജീവി’ക്കു ലഭിച്ചത്. എന്നാല്‍ ആട് 2 ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറുകയാണ്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ ഏഴ് ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ കഥയുമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിൽ പറഞ്ഞുപോകുന്നത്.

ഈ സിനിമയിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. ഒരു ആട് കുറച്ചു പേരുടെ ജീവിതങ്ങളിൽ വരുത്തുന്ന വിനയെ കുറിച്ചാണ് ഈ സിനിമയിൽ പറയുന്നത്. മറ്റു കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ രസകരമാകുന്നു. ഇത് മുഴുനീളൻ തമാശ ചിത്രം ആണ്. പോലീസുകാരും രണ്ടു വിപ്ലവകാരികളും കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. പകുതി ആകുമ്പോൾ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. നീല കൊടുംവേലി എന്ന അപൂർവസസ്യത്തിന്റെ പിന്നാലെ പോകുന്നു. ഒടുവിൽ ഈ സസ്യത്തെ ആട് തിന്നുന്നു.

ആട് ഒന്നില്‍ അഭിനയിച്ച താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ജയസൂര്യ, ഭഗത് മാനുവല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനായകന്‍, അജു വർഗീസ്, വിജയ് ബാബു, സണ്ണി വെയ്ന്‍, രഞ്ജിപണിക്കര്‍, സാന്ദ്രാ തോമസ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സൈജു കുറുപ്പ്, ചെമ്പിൽ അശോകൻ എന്നിവര്‍.

താരങ്ങളെ നാം ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. സണ്ണി വെയിനിന്റെ സാത്താനും, ചെമ്പന്റെ ഹക്കീമും, ഇന്ദ്രന്‍സിന്റെ ശശിയും, സൈജു കുറുപ്പിന്റെ അബുവും, മൃഗസ്‌നേഹിയായി എത്തുന്ന സാന്ദ്രാ തോമസ് ഒക്കെ ഇതിന് ഉദാഹരണം. വെള്ള ആടാണെങ്കിലും പിങ്കി എന്നാണ് ഇവളെ വിളിക്കുന്നത്. ആടും നന്നായി അഭിനയിച്ചിട്ടുണ്ട്

എസ്‌ഐ സര്‍ബത്ത് ഷെമീര്‍ ആയി സ്‌ക്രീനിലെത്തുന്നത് നിര്‍മാതാവ് കൂടിയായ വിജയ് ബാബു ആണ്. സല്‍മാന്‍ഖാന്‍ സ്റ്റൈല്‍ മീശയുമായി വിജയ് ബാബുവിന്റെ കോമഡി ശരിക്കും ചിരിപ്പിക്കും. ഷാജി പാപ്പന്റെ ചേട്ടന്‍ പാപ്പനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. കോമഡിയും തനിക്ക് നന്നായി ചേരുമെന്ന് രഞ്ജി പണിക്കര്‍ തെളിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിട്ടുള്ളത്. അധോലോക നായകനായിട്ടാണ് വിനായകന്‍ എത്തുന്നത്.

എന്നാല്‍ ആട് 2 വില്‍ എത്തിയപ്പോഴേക്കും ഭീകര ജീവിയിലില്ലാത്ത രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഉള്ളത്. ഒന്ന് പാപ്പന്റെ ബുള്ളറ്റ്. പിന്നൊന്ന് ഷാജി പാപ്പന്റെ മുണ്ടാണ്. അഴിച്ചിടുമ്പോൾ ഒരു നിറം. മടക്കിക്കുത്തുമ്പോൾ വേറെ നിറം. ജയസൂര്യയുടെ ഭാര്യ സരിതയാണ് ഈ കോസ്‌റ്റ്യൂം ഡിസൈൻ ചെയ്‌തത്.