‘ആദി’യുടെ പുതിയ ടീസര്‍

0
65

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ പുതിയ ടീസര്‍ എത്തി. ആദിയുടെ ആദ്യ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ജിത്തു ജോസഫിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ആദി.

പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.