‘ആ യുവാവിന്റെ മരണവാർത്ത എൻറെ ഉറക്കം കെടുത്തുന്നു’

0
130

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത് നടൻ ടൊവിനോ തോമസ്. ഒരു ബന്ധവുമില്ലാത്ത യുവാവിന്റെ മരണവാർത്ത തന്റെ ഉറക്കം കെടുത്തുവെന്നും ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നതെന്നും ടൊവിനോ.

എബിവിപി പ്രവർത്തകൻ ചിറ്റാരിപറമ്പ് സ്വദേശി ശ്യാം പ്രസാദിനൊപ്പമുളള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക്‌വെച്ചു കൊണ്ടായിരുന്നു ടൊവിനോ രാഷ്ട്രീയ കൊലപാതകങ്ങളെ തുറന്ന് എതിർത്തത്.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്റെ മരണവാർത്ത തന്റെ ഉറക്കം കെടുത്തുവെന്നും അദ്ദേഹം കുറിച്ചു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്നും ടൊവിനോ പറഞ്ഞു.

മായാനദിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നു കൊണ്ടിരിക്കെ ടൊവിനോയുമൊത്ത് ശ്യാം എടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചുകൊണ്ടായിരുന്നു ടൊവിനോയുടെ തുറന്നു പറച്ചിൽ.