എംഎൽഎമാരുടെ അയോഗ്യത: ആംആദ്മി പാർട്ടി അടിയന്തര യോഗം ചേരും

0
52

ന്യൂഡൽഹി: ഇരട്ടപ്പദവിയെ തുടർന്നു എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടിക്കു പിന്നാലെ ഡൽഹിയിൽ ആംആദ്മി പാർട്ടിയുടെ അടിയന്തരയോഗം. നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗം ചേരുന്നത്.

ഇ​​​​​ര​​​​​ട്ട​​​​​പ്പ​​​​​ദ​​​​​വി വ​​​​​ഹി​​​​​ക്കു​​​​​ന്ന ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ലെ 20 ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ അ​​​​​യോ​​​​​ഗ്യ​​​​​രാ​​​​​ക്ക​​​​​ണം എ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ രാ​​​​​ഷ്‌​​​​ട്ര​​​​​പ​​​​​തി രാം​​​​​നാ​​​​​ഥ് കോ​​​​​വി​​​​​ന്ദി​​​​​നു വെള്ളിയാഴ്ച ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കിയിരുന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻറെ ഈ നിലപാടിനെ വിമർശിച്ച് മമത ബാനർജി ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നിരുന്നു