എതിരില്ലാത്ത മൂന്ന് ഗോളിന് കൊല്‍ക്കത്തയെ അടിയറവ് പറയിച്ച് പൂണൈ സിറ്റി എഫ്‌സി

0
70


പൂണെ: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ എതിരില്ലാത്ത മൂന്നു ഗോളിന് അടിയറവ് പറയിച്ച് പൂണെ സിറ്റി എഫ്‌സി. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയെ നേരിട്ട പൂണൈ യാതൊരു ദയയുമില്ലാതെ എതിരാളികളെ തകര്‍ക്കുകയായിരുന്നു. ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ തങ്ങളുടെ ആരാധകര്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനമാണ് പൂണൈ കാഴ്ചവെച്ചത്.
32-ാം മിനിറ്റില്‍ ആദില്‍ ഖാനാണു പൂണെയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 59-ാം മിനിറ്റില്‍ ഡിഗോ കാര്‍ലോസും 77-ാം മിനിറ്റില്‍ രോഹിത് കുമാറും കൊല്‍ക്കത്തയുടെ വല കുലുക്കി. തിരിച്ചടിക്കാനുള്ള പല അവസരങ്ങളും ഉണ്ടായെങ്കിലും അതൊന്നും മുതലാക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. ഈ വിജയത്തോടെ ടൂര്‍ണ്ണമെന്റെിലെ ആറാം വിജയം സ്വന്തമാക്കിയ പൂണൈ 19 പോയിന്റുമായ് മൂന്നാം സ്ഥാനത്താണ്. 12 പോയിന്റ് മാത്രം അക്കൗണ്ടിലുള്ള കൊല്‍ക്കത്ത ഇപ്പോള്‍ പത്താം സ്ഥാനത്തുമാണ്.