എ കെ ജി പരാമർശം: മാപ്പ്‌ പറയില്ലെന്ന്‌ വി.ടി. ബൽറാം

0
86

കൊച്ചി: കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്നു തൃത്താല എംഎൽഎ വി.ടി. ബൽറാം. മാപ്പ് പറഞ്ഞില്ലെങ്കിൽ വഴി നടത്തില്ലെന്ന ഭീഷണിക്കു വഴങ്ങില്ല. കാര്യങ്ങൾ വ്യക്തമാക്കിയിട്ടും സിപിഎമ്മിന്റെ ഈ നിലപാടു പരിഹാസ്യമാണെന്നും വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് വി.ടി. ബൽറാം പറഞ്ഞു.മനോരമ ന്യൂസ് ‘നേരെ ചൊവ്വ’യിലാണ് ബൽറാം ഈ കാര്യം വെളിപ്പെടുത്തിയത്.

നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിവുണ്ട് അതിനാല്‍ വിവാദം തുടരില്ലെന്നും പ്രോകോപനത്തലില്‍ വീഴരുതായിരുന്നെന്നും ബല്‍റാം പറഞ്ഞു. തന്റെ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്കു ചേരുന്നതല്ല.അവര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം. കാരണം പറയുന്നത് സി.പി.എമ്മാണ്.

എകെജിയുമായി ബന്ധപ്പെട്ടു താൻ നടത്തിയ പരാമർശം സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്കു നൽകിയ മറുപടിയാണെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നും നേരത്തേതന്നെ ബൽറാം വ്യക്തമാക്കിയിരുന്നു. ആ വാക്കുകൾ ഒരിടത്തും ഇനി ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാനും താൽപര്യമില്ലെന്നും ബൽറാം പറഞ്ഞു .