ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മരിയ ഷറപ്പോവ പുറത്തായി

0
35

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് റഷ്യന്‍ താരം മരിയ ഷറപ്പോവ പുറത്തായി. മൂന്നാം റൗണ്ടില്‍ ജര്‍മന്‍ താരവും 21-ാം സീഡുമായ ആഞ്ജലിക് കെര്‍ബറിനോടാണ് ഷറപ്പോവ പരാജയപ്പെട്ടത്.

നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് ഷറപ്പോവ പരാജയപ്പെട്ടത്. ആദ്യ സെറ്റ് 6-1നും രണ്ടാം സെറ്റ് 6-3നും ജര്‍മന്‍ താരം അനായാസം സ്വന്തമാക്കുകയായിരുന്നു.
വിലക്കിന് ശേഷം ടെന്നീസില്‍ തിരിച്ചുവരവ് നടത്തിയ മരിയ ഷറപ്പോവ ആദ്യ റൗണ്ടില്‍ മരിയത്തെയും രണ്ടാം റൗണ്ടില്‍ 14-ാം സീഡ് അനസ്താസ്യ സെവസ്റ്റോവ്സയെയും പരാജയപ്പെടുത്തിയിരുന്നു.

ഓസ്ട്രേലിയന്‍ ഓപ്പണിനിടെ നിരോധിത മരുന്നായ മെല്‍ഡോണിയം ഉപോയഗിച്ചതിനെ തുടര്‍ന്ന് ഷറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ 15 മാസത്തേക്ക് വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷറപ്പോവ ടെന്നീസിലേക്ക് തിരിച്ചുവരവ് നടത്തിയത്.