ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: നദാല്‍ പ്രീക്വാര്‍ട്ടറില്‍

0
45

മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ മു​ന്നേ​റ്റം തു​ട​രു​ന്നു. അ​നാ​യാ​സ ജ​യ​ത്തോ​ടെ ന​ദാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. വെ​റും അ​ഞ്ചു ഗെ​യിം മാ​ത്രം ന​ഷ്ട​മാ​ക്കി നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ബോ​സ്‌​നി​യ ആ​ന്‍ഡ് ഹെ​ര്‍സ​ഗോ​വി​ന​യു​ടെ ദാ​മി​ര്‍ സും​ഹ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ മു​ന്നേ​റ്റം. 6-1, 6-3, 6-1നാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ ജ​യം.

ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ക്രൊയേഷ്യയുടെ മാരിന്‍ ചിലിക് എന്നിവരും മൂന്നാം റൗണ്ടില്‍ വിജയിച്ചു. വനിതാ വിഭാഗത്തില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയിരുന്ന പതിനഞ്ചുകാരിയായ യുക്രെയ്ന്‍ താരം മാർത്ത കോസ്റ്റ്-യുക്ക് മൂന്നാം റൗണ്ടില്‍ സ്വന്തം നാട്ടുകാരി സ്വിറ്റോലിനയോട് തോറ്റ് പുറത്തായി.