ഔഡി നിരയിലെ Q5 എസ്.യു.വി.യുടെ രണ്ടാംതലമുറ കൊച്ചിയില്‍ പുറത്തിറക്കി

0
64

 

ഔഡി നിരയിലെ ജനപ്രിയ മോഡലായ Q5 എസ്.യു.വി.യുടെ രണ്ടാംതലമുറ കൊച്ചിയില്‍ പുറത്തിറക്കി. ടെക്‌നോളജി, പ്രീമിയം പ്ലസ് എന്നീ രണ്ട്‌ വേരിയന്റുകളില്‍ വാഹനം ലഭ്യമാകും. ടെക്‌നോളജിക്ക് 57.60 ലക്ഷം രൂപയും പ്രീമിയം പ്ലസിന് 53.25 ലക്ഷം രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം വില.

പ്രധാന സവിശേഷതകള്‍

2.0 ലിറ്റര്‍ TDI എന്‍ജിന്‍
190 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍
7 സ്പീഡ് എസ് ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍
മണിക്കൂറില്‍ 218 കിലോമീറ്ററാണ് പരമാവധി വേഗത 
7.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം 
17.01 കിലോമീറ്റര്‍ ഇന്ധനക്ഷമത
ഔഡി വെര്‍ച്വല്‍ കോക്പിറ്റ്
എംഎംഐ ടച്ച് സഹിതമുള്ള എംഎംഐ നാവിഗേഷന്‍
സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍ഫേസ്
ഫോണ്‍ ബോക്‌സ്
ക്യൂഐ വയര്‍ലെസ് ചാര്‍ജിംങ് സംവിധാനങ്ങള്‍

4633 എംഎം നീളവും 1893 എംഎം വീതിയും, 1659 എംഎം ഉയരവും വാഹനത്തിനുണ്ട്. മേല്‍ത്തരം സ്റ്റീലും അലൂമിനിയവും ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബോഡിയും Q5-ന് അവകാശപ്പെടാനുണ്ട്. മുന്‍മോഡിലിനെക്കാള്‍ 90 കിലോയോളം ഭാരം കുറവാണിതിന്. ക്വാട്രോ ഡ്രൈവ് സംവിധാനത്തിനൊപ്പം മികച്ച യാത്രാസുഖത്തിന് 5 ഡ്രൈവ് മോഡുകളുള്ള ഔഡി ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്.

മുന്നിലും പിന്നിലും പുതിയ ഭാരം കുറഞ്ഞ ഫൈവ് ലിങ്ക് സസ്‌പെന്‍ഷനാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഇലക്ട്രേമെക്കാനിക്കല്‍ പവര്‍ സ്റ്റീയറിംങ് ഡ്രൈവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും.

8 എയര്‍ബാഗ്, മുന്നിലും പിന്നിലും പാര്‍ക്കിംങ് സെന്‍സര്‍ ഹില്‍ അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോമെക്കാനിക്കല്‍ പാര്‍ക്കിംങ് ബ്രേക്ക്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രേണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രേണിക് സ്‌റ്റെബിലൈസേഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഇമ്മൊബിലൈസര്‍ എന്നീ സംവിധാനങ്ങള്‍ സുരക്ഷ ഉറപ്പാക്കും.