കത്താറ സംസ്‌കാരിക ഗ്രാമത്തില്‍ ശൈത്യകാല ഉത്സവത്തിന് തുടക്കം

0
54

ദോഹ: കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ ശൈത്യകാല ഉല്‍സവം ആരംഭിച്ചു. വൈവിധ്യമാര്‍ന്ന ഒട്ടേറെ വിനോദ പരിപാടികളാണ് സന്ദര്‍ശകര്‍ക്കായി ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വരെ തുടരുന്ന ശൈത്യകാല ഉല്‍സവത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

ശൈത്യകാലത്ത് ചെടികള്‍ വച്ചു പിടിപ്പിക്കുന്നതിനെ കുറിച്ചും ഉദ്യാന കൃഷിയെ കുറിച്ചും നഗരസഭ, പരിസ്ഥിതി മന്ത്രാലയം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ശില്‍പശാല, അല്‍ ഖന്നാസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഖത്തരി പൈതൃകങ്ങളെ കുറിച്ചുള്ള ശില്‍പശാല എന്നിവയുമുണ്ടാകും. കത്താറ മാര്‍ക്കറ്റില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരവുമുണ്ട്. സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും നടക്കും.

പൊതുജനങ്ങള്‍ക്ക് സൗജന്യമായി മെഡിക്കല്‍ പരിശോധന നടത്താനുള്ള അവസരവുമുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഇത്തരത്തില്‍ പരിശോധിക്കാം. പരമ്പരാഗത ഖത്തരി ഭക്ഷ്യ വിഭവങ്ങളും ശൈത്യകാല ഉല്‍സവത്തില്‍ ലഭ്യമാകും.