കീഴ്‌വഴക്കങ്ങളൊന്നും എനിക്കറിയില്ല; ഞാനൊരു സാധാരണക്കാരനെന്ന് മോദി

0
54
Tel Aviv : Prime Minister Narendra Modi right and Israeli Prime Minister Benjamin Netanyahu during welcome ceremony upon arrival in Ben Gurion airport near Tel Aviv, Israel, Tuesday. PTI Photo(PTI7_4_2017_000264b)

 

ന്യൂഡല്‍ഹി: ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന തന്റെ രീതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കീഴ്വഴക്കങ്ങളൊന്നും എനിക്കറിയില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എന്റെ ശക്തിയും അതു തന്നെയാണ്. കഷ്ടകാലങ്ങളെ അവസരമാക്കി മാറ്റുകയാണ് തന്റെ അടിസ്ഥാന സ്വഭാവമെന്നും മോദി പറഞ്ഞു.

മറ്റു രാഷ്ട്രനേതാക്കളെ മോദി ആലിംഗനം ചെയ്യുന്ന രീതിയെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഒരു സധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല. ഒരു സാധാരണക്കാരന്റെ തുറന്ന മനസ്സിനെ ലോകത്തിന് ഇഷ്ടമാണ്. അതിലൂടെയാണ് സൗഹര്‍ദ്ദം വരുന്നത്. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ഞാന്‍ മറ്റുള്ളവരെ പോലെ ഇതൊക്കെ പരിശീലിച്ചിരുന്നെങ്കില്‍ പ്രോട്ടോകോളനുസരിച്ച് ഇടതു നിന്നും വലത് നിന്നും എനിക്ക് ഷൈക്ക്ഹാന്‍ഡ് ലഭിക്കുമായിരുന്നു. എന്നാല്‍ എന്റ രാജ്യത്തിന് ഒരു ദോഷവും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നിതിന് വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നതെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി പദം ഏറ്റെടുത്ത സമയത്ത് മോദിക്ക് ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് വല്ലതും അറിയുമോ എന്ന വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. അത്തരം വിമര്‍ശനം ശരിയാണ്. എനിക്ക് അനുഭവസമ്പത്തൊന്നും ഇല്ല. എന്നാല്‍ അതില്ലാത്തതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക നേതാക്കള്‍ക്കൊപ്പം ഞാന്‍ നരേന്ദ്ര മോദി ആയിട്ടല്ല നില്‍ക്കുന്നത്. 125 കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.