കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിച്ചുള്ള വിഎസിന്റെ കത്തിനെ പിന്തുണച്ച് ചെന്നിത്തല

0
41

കാസര്‍ഗോഡ്: വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസ് ബന്ധത്തെ പിന്തുണച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്ത് യാഥാര്‍ത്ഥ്യ ബോധമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസിന്റെ അഭിപ്രായം തള്ളിയ കേരളഘടകത്തിന്റെ നിലപാട് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം കോണ്‍ഗ്രസിനില്ല. എല്ലാക്കാലത്തും യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു കെ.എം.മാണി. കേരള കോണ്‍ഗ്രസിന് ഏതു നിമിഷവും യുഡിഎഫിലേക്കു മടങ്ങിവരാമെന്നും ചെന്നിത്തല അറിയിച്ചു.