തിരുവനന്തപുരം മേയർക്ക് വാഹനാപകടത്തിൽ പരിക്ക്

0
82
V K Prasanth Kzhakoottam

കൊല്ലം: തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന് കൊല്ലത്തുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഓച്ചിറ വവ്വാക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം.കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച​ശേ​ഷം ഒ​രു വീ​ടി​ന്‍റെ മ​തി​ലി​ലി​ടി​ക്കുകയായിരുന്നു.

മേയറുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര.വാഹനത്തിന്റെ മുന്‍ വശം പൂര്‍ണ്ണമായും തകര്‍ന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് മൂന്നു പേരെയും ഒരു സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് അയച്ചു.അദ്ദേഹത്തെ കൂടാതെ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് പറഞ്ഞു.