മോദിയുടെ വികസനനയങ്ങള്‍ ട്രംപിനുപോലും പ്രചോദനം: യോഗി ആദിത്യനാഥ്

0
67

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനനയങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുപോലും പ്രചോദനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘അമേരിക്കയുടെ വികസനത്തിന് എങ്ങനെയാണു പ്രവര്‍ത്തിക്കുകയെന്നു ട്രംപിനോടു ചോദിച്ചപ്പോള്‍, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി മോദി പ്രവര്‍ത്തിക്കുന്നതുപോലെ എന്നായിരുന്നു മറുപടി. ഇതു പ്രധാനമന്ത്രി മോദിക്കു മാത്രമല്ല, 125 കോടി ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ട്രംപിന്റെയും മോദിയുടെയും വികസനമാതൃക സമാനമാണ്.’- വിശ്വഹിന്ദു പരിഷത്തിന്റെ ‘ശാന്ത് സമ്മേളന’ത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. മതങ്ങളെ സംരക്ഷിക്കണമെങ്കില്‍ ജാതീയത പോലുള്ള ദുരാചാരങ്ങള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.