പത്മാവതിനായി പാഡ്മാന്റെ റിലീസ് മാറ്റിയതായി അക്ഷയ് കുമാര്‍

0
46

മുംബൈ: ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് തിയേറ്ററുകളില്‍ ജനുവരി 25ന് എത്തുകയാണ്. എന്നാല്‍ അതേസമയം അന്താരാഷ്ട്ര അംഗീകാരങ്ങളോടെ പാഡ്മാനും തിയേറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പാഡ്മാന്‍ പത്മാവതിനെ നിഷ്പ്രഭമാക്കുമോ എന്ന് സിനിമാപ്രേമികള്‍ക്ക് ആശങ്കയായി.

എന്നാല്‍ പത്മാവതിന്റെ റിലീസിനെ തുടര്‍ന്ന് പാഡ് മാന്‍ റീലിസ് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റിയതായി അക്ഷയ് കുമാര്‍ അറിയിച്ചു. സഞ്ജയ് ലീലാ ബന്‍സാലിയുടെ നിര്‍ദേശപ്രകാരമാണ് തന്റെ ചിത്രത്തിന്റെ റീലിസ് ദിനം മാറ്റി വെച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഈ സമയത്ത് സിനിമ റിലീസ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അക്ഷയ് പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഞാന്‍ അക്ഷയിനോട് നന്ദിയുള്ളവനായിരിക്കുമെന്നായിരുന്നു ബന്‍സാലിയുടെ പ്രതികരണം. സോനം കപൂറും രാധിക ആപ്‌തെയും അക്ഷയ്‌ക്കൊപ്പം പാഡ്മാനിലുള്ളത്.