പെലെ ആശുപത്രിയിലാണെന്ന വാർത്ത നിഷേധിച്ച് കുടുംബം

0
42
The wife of Gabon's President Ali Bongo Ondimba, Sylvia Ondimba Bongo stands next to former player Brazilian player Pele as he gives a thumb up before the African Cup of Nations (CAN 2012) final football match Zambia vs Ivory Coast on February 12, 2012 at the Stade de l'Amitie in Libreville. AFP PHOTO / FRANCK FIFE

സാവോപോളോ: കാല്‍പന്ത് കളിയിലെ ഇതിഹാസ താരം പെലെ ആശുപത്രിയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചു. താരം വീട്ടിലുണ്ട്. അദ്ദേഹം വിശ്രമത്തിലാണെന്ന് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങള്‍ പലതും അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്നാൽ ഇപ്പോൾ പുറത്തുവന്നത് വ്യാജ വർത്തയാണെന്നും പെലെയുടെ വക്താവ് ജോസ് ഫൊര്‍നോസ് റോഡ്രിഗസ് വാര്‍ത്ത നിഷേധിച്ചു കൊണ്ട് പറഞ്ഞു. ഇത്തരത്തില്‍ ഒരു വാര്‍ത്ത എങ്ങനെ ഉണ്ടായിയെന്നു അറിയില്ല. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നു റോഡ്രിഗസ് അറിയിച്ചു.

താരം കുഴുഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസ താരം കിഡ്‌നി പ്രോസ്റ്റേറ്റ് പ്രശനങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നുണ്ട്.