മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട അടച്ചു

0
58

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി ശബരിമല നടയടച്ചു. പുലര്‍ച്ചെ 4 മണിക്ക് തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേക്ക് യത്രയായി. രാജപ്രതിനിധിക്ക് മാത്രമാണ് ഇന്ന് ദര്‍ശനം അനുവദിച്ചത്.
പുലര്‍ച്ചെ മൂന്നിന് തിരുനട തുറന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നെയ്ദീപം തെളിച്ചു. 4ന് തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് യാത്ര തിരിച്ചു.

രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം ശ്രീകോവില്‍ നടയടച്ച് മേല്‍ശാന്തി താക്കോല്‍ കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. താക്കോല്‍ കൂട്ടവും വരുന്ന ഒരു വര്‍ഷത്തേക്കുള്ള കിഴിപ്പണവും രാജ പ്രതിനിധി കൈമാറി. പതിനെട്ടാംപടിയിറങ്ങി പന്തളത്തേക്ക് യാത്രയായതോടെ തീര്‍ത്ഥാടനകാലത്തിന് സംപൂര്‍ണ പരിസമാപ്തിയായി. ഇനി കുഭമാസ പൂജയ്ക്കായി ഫെബ്രുവരി 12 ന് തിരുനട തുറക്കും