രഞ്ജിത്തിന്‍റെ ബിലാത്തി കഥയില്‍ മോഹന്‍ലാല്‍

0
72

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുതിയ ചിത്രമെത്തുന്നു. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന “ബിലാത്തി കഥ” മാര്‍ച്ച് ഒന്നിന് ഷൂട്ടിങ് ആരംഭിക്കും.

ദിലീഷ് പോത്തന്‍, മണിയന്‍ പിള്ള‍, കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബെെര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ” ബിലാത്തി കഥ”യുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സേതുവാണ്.

ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.

ഉണ്ണി ആര്‍ എഴുതിയ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിചിത്രം പുത്തന്‍പണമായിരുന്നു രഞ്ജിത്ത് അവസാനമായി ചെയ്ത ചിത്രം.