ലോകത്തെ ഞെട്ടിച്ച് ബീജിങ്ങിലെ ഹൈടെക് വിമാനത്താവളം

0
95

ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ പുതിയ വിമാനത്താവളം കണ്ടാല്‍ ആരും അതിശയിച്ച് പോകും. ജെയിംസ് കാമറൂണിന്റെയോ ക്രിസ്റ്റഫര്‍ നോളന്റെയോ സിനിമയുടെ സെറ്റാണെന്ന് തെറ്റിധരിക്കുന്നവരെ കുറ്റം പറയാനാവില്ല. അത്രയും മനോഹരമാണ് ഇതിന്റെ നിര്‍മിതി.

അഞ്ച് കാലുള്ള നീരാളിയെപ്പോലെയോ ചിലന്തിയെപ്പോലെയോ ആണ് വിമാനത്താവളത്തിന്റെ ആകാശക്കാഴ്ച നല്‍കുന്ന ദൃശ്യം. 80 ബില്ല്യണ്‍ ചൈനീസ് യുവാനാണ് ഇതിനായി മുടക്കിയത്. അതായത് 1250 കോടി അമേരിക്കന്‍ ഡോളര്‍. 2014ലാണ് ഈ ഭീമാകാരനായ വിമാനത്താവളത്തിന്റെ നിര്‍മാണമാരംഭിച്ചത്?. 313,00 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പവും നാല് റണ്‍വേകളുമാണ് ഇതിന്റെ പ്രധാന സവിശേഷത.