വടക്കന്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്

0
112

അറാര്‍: വടക്കന്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്. ഇന്നലെയാണ് മേഖലയില്‍ ശക്തമായ പൊടിക്കാറ്റുണ്ടായത്. മേഖലയില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ച നന്നേ കുറഞ്ഞു. അറാറിലെ മുസാഇദിയ, ഫൈസലിയ ഡിസ്ട്രിക്റ്റുകളില്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകള്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ അസുഖത്തിന് ചികിത്സ തേടി 65 പേര്‍ ആശുപത്രിയിലെത്തിയതായി വടക്കന്‍ അതിര്‍ത്തി മേഖല ആരോഗ്യ ഓഫീസ് വ്യക്തമാക്കി. ആശുപത്രികള്‍ക്ക് മേഖല ഗവര്‍ണര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.