വണ്‍ പ്ലസ്​ 5 ടിയുടെ ലാവ റെഡ്​ വേരിയന്‍റ്​ ഇന്ന്​ മുതല്‍ ഇന്ത്യന്‍ വിപണിയില്‍

0
79

വണ്‍ പ്ലസി​​ന്‍റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ്​ 5 ടിയുടെ ലാവ റെഡ്​ വേരിയന്‍റ്​ ഇന്ന്​ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ .

ഇന്ന്​ 12 മണിമുതല്‍ ആമസോണിലൂടെയും വണ്‍ പ്ലസ്​ സ്​റ്റോറിലൂടെയുമാണ്​ വില്‍പന. ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ തിര​ഞ്ഞെടുത്ത ക്രോമ സ്​​റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്​. വില 37,999 രൂപയാണ്​.

മിഡ്​നൈറ്റ്​ ബ്ലാക്​, സ്​റ്റാര്‍ വാര്‍സ്​ എന്നീ നിറങ്ങളിലുള്ള മോഡലുകളാണ്​ വണ്‍ പ്ലസി​ന്‍റെതായി ഇതിനുമുന്‍മ്പ് ഇറങ്ങിയിരുന്നത്​.

സ്​റ്റാര്‍ വാര്‍സ്​ മോഡലിന്​ ലഭിച്ച വലിയ സ്വീകാര്യതയാണ്​ ലാവ റെഡ്​ പരീക്ഷണത്തിലേക്ക്​ വണ്‍ പ്ലസിനെ നയിച്ചത്​. പുതിയ കളര്‍ വേരിയന്‍റിന്​ ടെക്​സ്​ചര്‍ നിലനിര്‍ത്താനായി ഡബിള്‍ ബ്ലാസ്​റ്റിങ്ങും എ.എഫ്​ കോട്ടിങ്ങും നല്‍കിയിട്ടുണ്ട്​. പ്രത്യേക വാള്‍​പേപ്പറും 5ടിയെ മനോഹരമാക്കുന്നു.

5ടിയുടെ വിശേഷങ്ങള്‍

6.01 ഇഞ്ച്​ ഫുള്‍ എച്ച്‌​ ഡി പ്ലസ്​ ഫുള്‍ ഒപ്​ടിക്​ അമോഎല്‍.ഇ.ഡി ഡിസ്​പ്ലേ, 18.5.9 ആസ്​പക്​ട്​ റേഷ്യോയുള്ള സ്​ക്രീന്‍ ​. സ്​നാപ്​ഡ്രാഗണ്‍ 835 പ്രൊസസര്‍, 6,8 ജി.ബി റാമുകളുള്ള മോഡലുകളുണ്ട്​. 128 ജി.ബിയാണ്​ ഇന്‍േറണല്‍ മെമ്മറി.

16 മെഗാ പിക്​സല്‍ 20 മെഗാ പിക്​സല്‍ സെന്‍സറുകളുള്ള ഡ്വുവല്‍ കാമറ മികച്ച ചിത്രങ്ങള്‍ നല്‍കുന്നത്​. 3300 എം.എ.എച്ച്‌​ ബാറ്ററി തുടര്‍ച്ചയായ ഉപയോഗത്തിലും ഒരു ദിവസം നില നില്‍കും. ഫെയിസ്​ അണ്‍ലോക്കിങും ഫാസ്​റ്റ്​ ചാര്‍ജിങ്ങുമാണ്​ മറ്റ്​ സവിശേഷതകള്‍.