വിമാനയാത്രയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അനുമതിയുമായി ട്രായ്

0
77

വിമാനയാത്രയില്‍ മൊബൈല്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്ന് ട്രായ്. മൊബൈല്‍ സേവനങ്ങളില്‍ വിമാനങ്ങളിലെ അന്താരാഷ്ട്ര നിയമങ്ങള്‍ കൂടി പാലിച്ച്‌ അപകടകരമായ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ട്രായ് നിര്‍ദ്ദേശിക്കുന്നു.

വോയ്സ്, ഡാറ്റ, വീഡിയോ സര്‍വ്വീസുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വരുന്ന അന്താരാഷ്ട്ര, പ്രാദേശിക ഫ്ളൈറ്റുകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ കഴിഞ്ഞ ആഗസ്റ്റിലാണ് ടെലികോം മന്ത്രാലയം ട്രായുടെ ഉപദേശം തേടിയത്.

രാജ്യത്തിനുള്ളില്‍ നടക്കുന്ന യാത്രകളില്‍ സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച്‌ സേവനം ലഭ്യമാക്കാം. ഇന്ത്യന്‍ വ്യോമമേഖലയില്‍ ഇന്‍-ഫ്ളൈറ്റ് കണക്ടിവിറ്റി ഈ രണ്ട് കാര്യങ്ങളിലും അനുവദിക്കാമെന്നാണ് ട്രായ് നിര്‍ദ്ദേശം.ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ 3000 മീറ്റര്‍ ഉയരമെന്ന പരിധിയും ഇക്കാര്യത്തില്‍ നിശ്ചയിച്ചിട്ടുണ്ട്.

ഫോ​ണ്‍ ഇ​ന്‍​ഫ്ലൈ​റ്റ് അ​ല്ലെ​ങ്കി​ല്‍ എ​യ്റോ​പ്ലെ​യ്ന്‍ മോ​ഡി​ലാ​ണെ​ങ്കി​ല്‍ മാ​ത്രം വൈ​ഫൈ വ​ഴി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണു ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വി​മാ​ന​ത്തി​ല്‍ ന​ല്‍​ക​ണ​മെ​ന്നും ട്രാ​യ് വ്യ​ക്ത​മാ​ക്കു​ന്നു.