ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശോഭ സുരേന്ദ്രന്‍

0
53

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ആഭ്യന്തര വകുപ്പും പോലീസും തീവ്രവാദികള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സഹായം ഒരുക്കുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പൗരന്റെ അവകാശത്തെ നിഷേധിക്കുകയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.