ശ്യാമപ്രസാദ്‌ കൊലപാതകം: 22ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

0
88

കണ്ണൂര്‍: ജനുവരി 22ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകനും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദിന്റെ(24) കൊലപാതകത്തില്‍ പ്രതിഷേധാണ് തീരുമാനം. എബിവിപി യുടെ മൂന്നാമത്തെ പ്രവര്‍ത്തകനെയാണു പോപുലര്‍ ഫ്രണ്ട് കൊലപ്പെടുത്തുന്നതെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു.

കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 20, 21 തീയതികളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി ആശിഷ് ചൗഹാന്‍ അറിയിച്ചു. ആര്‍എസ്എസ് കണ്ണവം പതിനേഴാം മൈല്‍ ശാഖ മുഖ്യശിക്ഷകായ ശ്യാമിനെ കാറിലെത്തിയ മുഖംമൂടി സംഘം നടുറോഡില്‍ ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ചു ശനിയാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു.