സിപിഎം കേന്ദ്രകമ്മിറ്റിയിൽ പ്രകാശ് കാരാട്ട് പക്ഷത്തിന് മുൻതൂക്കം

0
64

ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പ്രകാശ് കാരാട്ട് പക്ഷത്തിന് മുൻതൂക്കം. കേന്ദ്ര കമ്മിറ്റിയിലേക്ക് ഒരു രേഖമതിയെന്നും പാർട്ടി നയത്തിൽനിന്നു മാറില്ലെന്നും കാരാട്ട് പക്ഷം കേന്ദ്രകമ്മിറ്റിയിൽ നിലപാട് സ്വീകരിച്ചു.

വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയള്ള പാര്‍ട്ടികള്‍ അടങ്ങുന്ന മതേതര ബദല്‍ രൂപീകരിക്കാന്‍ സിപിഎം ശ്രമിക്കണമെന്ന സീതാറാം യെച്ചൂരി സ്വീകരിച്ചിരുന്ന നിലപട്. എന്നാല്‍ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്ന നിലപാടായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്.

ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് സഖ്യ വിഷയത്തിൽ സമവായം ആവശ്യമാണെന്നും വോട്ടെടുപ്പ് ഒഴിവാക്കണമെന്നും സീതാറാം യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ വെള്ളിയാഴ്ച നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിൽനിന്നു പിന്നോട്ടില്ലെന്ന് കാരാട്ട് പക്ഷം ഇന്ന് കമ്മിറ്റിയിൽ അറിയിച്ചു. ഇതോടെ സമവായ നീക്കവുമായി ബംഗാൾ ഘടകം വീണ്ടും രംഗത്തെത്തി.

കോ​ണ്‍​ഗ്ര​സു​മാ​യി രാ​ഷ്ട്രീ​യ ധാ​ര​ണ​പോ​ലും പാ​ടി​ല്ലെ​ന്നാ​ണ് ഡി​സം​ബ​റി​ൽ ചേ​ർ​ന്ന പി​ബി​യി​ൽ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. പ്ര​കാ​ശ് കാ​രാ​ട്ടി​ന്‍റെ ബ​ദ​ൽ രേ​ഖ​യ്ക്കാ​ണ് അ​ന്ന് പി​ബി​യി​ൽ ഭൂ​രി​പ​ക്ഷ പി​ന്തു​ണ ല​ഭി​ച്ച​ത്.

കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് മതേതര ബദല്‍ രൂപീകരിക്കാന്‍ സിപിഐഎം ശ്രമിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണ് വിഎസ് സിസി യില്‍ ഇന്നലെ സംസാരിച്ചത്.