സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് കെ.എം. മാണി

0
66

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ആ പാര്‍ട്ടിക്ക് ശേഷിയില്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റിലും സിപിഐ ജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം യു.ഡി.എഫിലേക്കില്ലെന്നും . ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റമില്ലന്നും. പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.