സോണായി ദുരഭിമാന കൊലപാതകം: ആറു പ്രതികള്‍ക്ക് വധശിക്ഷ

0
50
Judge gavel, scales of justice and law books in court
Judge gavel, scales of justice and law books in court

നാസിക്: സോണായി ദുരഭിമാന കൂട്ട കൊലപാതകത്തില്‍ ആറു പ്രതികള്‍ക്ക് വധശിക്ഷ. 2013-ല്‍ അഹമ്മദ് നഗറിലെ സോണായിയിലാണ് ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍ക്കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മൂന്ന് ദളിത് യുവാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളടക്കം ആറു പേര്‍ക്കാണ് പ്രദേശിക കോടതി വധശിക്ഷ വിധിച്ചത്.

ത്രിമൂര്‍ത്തി പവന്‍ ഫൗണ്ടേഷന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലിക്കാരാണ് കൊല്ലപ്പെട്ട സച്ചിന്‍ ഘാരു, സന്ദീപ് തന്‍വാര്‍, രാഹുല്‍ കന്ദാരെ എന്നിവര്‍. ഇവിടെ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുമായി സച്ചിന്‍ ഘാരു പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് സച്ചിനെയും സുഹൃത്തുക്കളെയും കൊന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു.