സ​ത്യ​ത്തി​ന്‍റെ​യും ആ​ത്മാ​ർ​ഥ​ത​യു​ടേ​യും പാ​ത​യി​ലൂ​ടെ മു​ന്നേ​റി​യാ​ൽ നി​ര​വ​ധി ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​വുമെന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
48

ന്യൂ​ഡ​ൽ​ഹി: സ​ത്യം ഒ​ടു​വി​ൽ ജ​യി​ക്കു​മെ​ന്നും സ​ത്യ​ത്തി​ന്‍റെ​യും ആ​ത്മാ​ർ​ഥ​ത​യു​ടേ​യും പാ​ത​യി​ലൂ​ടെ മു​ന്നേ​റി​യാ​ൽ നി​ര​വ​ധി ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​വുമെന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഇ​ര​ട്ട​പ്പ​ദ​വി വ​ഹി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അയോ​ഗ്യ​രാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ 20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ​യാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി​യ​ത്. 2015 മാ​ർ​ച്ച് 13ന് ​സം​സ്ഥാ​ന ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ആം ​ആ​ദ്മി സ​ർ​ക്കാ​ർ 21 എം​എ​എ​ൽ​എ​മാ​രെ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ആ​പ്പി​നെ കു​രു​ക്കി​ലാ​ക്കി​യ​ത്.

അതേസമയം രാ​ഷ്ട്രീ​യ വൈ​രം തീ​ർ​ക്കാ​ൻ ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പു​തി​യ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക നീ​തി​ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മ​മ​ത ബാ​ന​ർ​ജി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

രാ​ഷ്ട്രീ​യ വൈ​രം തീ​ർ​ക്കാ​നാ​യി ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​രു​ത്. 20 എ​എ​പി എം​എ​ൽ​എ​മാ​ർ​ക്ക് അ​വ​രു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ന​ൽ​കി​യി​ല്ല. ഇ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത് സ്വാ​ഭാ​വി​ക നീതി നിഷേധിക്കലാണ്. ഈ ​സ​മ​യം നാം ​അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ത്തി​നു​മൊ​പ്പം ശ​ക്ത​മാ​യി നി​ല​കൊ​ള്ള​ണം എന്നും മ​മ​ത ട്വീ​റ്റ് ചെ​യ്തു.