ഹിമാചലില്‍ ഏഴു വയസ്സുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു

0
53

ഷിംല: കടയില്‍ പോയി മടങ്ങുകയായിരുന്ന ഏഴു വയസ്സുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉത്തര്‍പ്രദേശില്‍നിന്നു ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകനായ വിക്കിയാണ് കൊല്ലപ്പെട്ടത്.

കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ നായ്ക്കളെ ഓടിച്ച് വിക്കിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍ വിക്കിയുടെ തലയിലും കഴുത്തിലും ഉദരത്തിലുമെല്ലാം പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.