ഹീറോ എച്ച്എഫ് ഡോണ്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി

0
79

ഹീറോ എച്ച്എഫ് ഡോണ്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഒരിടവേളയ്ക്കുശേഷമാണ് എച്ച്എഫ് ഡോണിനെ ഹീറോ വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവില്‍ ഒഡീഷയില്‍ മാത്രമാണ് പുതിയ കമ്മ്യൂട്ടര്‍ ബൈക്കിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ രാജ്യത്തുടനീളമുള്ള ഹീറോ ഷോറൂമുകളില്‍ എത്തും. റെഡ്, ബ്ലാക് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് കമ്മ്യൂട്ടര്‍ ബൈക്ക് എത്തുന്നത്. ക്രോമിന് പകരം ബ്ലാക്ഡ് ഔട്ട് തീമാണ് പുത്തന്‍ എച്ച്എഫ് ഡോണിന് നല്‍കിയിരിക്കുന്നത്.

ബിഎസ് IV എഞ്ചിനിലെത്തുന്ന ബൈക്കിന് 97.2 സിസി, സിംഗിള്‍സിലിണ്ടര്‍, എയര്‍കൂള്‍ഡ് എഞ്ചിനാണ് കരുത്തുപകരുന്നത്. 4 സ്പീഡാണ് ഗിയര്‍ബോക്സ്. 8 bhp കരുത്തും 8 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

കിക്ക്-സ്റ്റാര്‍ട്ട് സംവിധാനം പുതിയ എച്ച്എഫ് ഡോണില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ ഡ്രം ബ്രേക്കുകള്‍ക്കും സ്‌പോക്ക് വീലുകള്‍ക്കും ഒപ്പമാണ് 2018 എച്ച്എഫ് ഡോണ്‍ എത്തിയിരിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, ഡിസ്‌ക്, അലോയ് വീലുകള്‍ ഒരുങ്ങിയ എച്ച്എഫ് ഡോണ്‍ വിപണിയില്‍ എത്തും. ബജാജ് സിടി100 ബി, ടിവിഎസ് സ്‌പോര്‍ട് എന്നിവരാണ് വിപണിയില്‍ 2018 ഹീറോ എച്ച്എഫ് ഡോണിന്റെ എതിരാളികള്‍.